നട്ടെല്ലിനു പരിക്ക് ഉസ്മാന്‍ ഖാന്‍ ആറ് മാസത്തോളം കളത്തിനു പുറത്ത്

പാക്കിസ്ഥാന്റെ യുവ ഫാസ്റ്റ് ബൗളര്‍ ഉസ്മാന്‍ ഖാന് പരിക്കിന്റെ നീണ്ട ഇടവേള. നട്ടെല്ലിനു ഏറ്റ പരിക്കാണ് താരത്തെ ആറ് മാസത്തോളം കളത്തിനു പുറത്തിരുത്തുന്ന്. കരിയര്‍ തന്നെ അവസാനിപ്പിച്ചേക്കാവുന്ന തരത്തിലുള്ള പരിക്കാണന്നാണ് മെഡിക്കല്‍ ടീമിന്റെ വിലയിരുത്തല്‍. പരിക്ക് മൂലം താരം അടുത്ത ന്യൂസിലാണ്ട് പരമ്പരയിലും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും കളിക്കുകയില്ല.

കഴിഞ്ഞ മാസം ശ്രീലങ്കയ്ക്കെതിരെയാണ് താരത്തിന്റെ ഏകദിന അരങ്ങേറ്റം. പാക്കിസ്ഥാന്‍ തൂത്തുവാരിയ ഏകദിന പരമ്പരയില്‍ ഒരു മത്സരത്തില്‍ നിന്ന് 5 വിക്കറ്റ് നേട്ടവും ഉസ്മാന്‍ സ്വന്തമാക്കി. തുടര്‍ന്ന് നടന്ന ടി20 പരമ്പരയിലെ ഉദ്ഘാടന മത്സരത്തില്‍ താരം മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കി. 2013ല്‍ ടി20 അരങ്ങേറ്റം കുറിച്ച താരം സമാനമായ രീതിയില്‍ പരിക്കേറ്റ് എട്ട് മാസത്തോളം കളത്തിനു പുറത്തിരുന്നതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅൽകാസറിന് ഇരട്ട ഗോൾ, സെവിയ്യയും ബാഴ്സയ്ക്ക് മുന്നിൽ വീണു
Next articleഎ എഫ് സി കപ്പ് രണ്ടാം തവണയും എയർ ഫോഴ്സ് ക്ലബിന്