കുടുംബത്തോടൊപ്പം ചെലവഴിക്കുവാന്‍ സാധിക്കുന്ന സമയം അതിപ്രധാനം: വാര്‍ണര്‍

തനിക്ക് തന്റെ കുടുംബത്തോടോപ്പം ചെലവഴിക്കുവാന്‍ കിട്ടുന്ന സമയം വളരെ പ്രധാനമുള്ളതാണെന്ന് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍. തന്റെ ജീവിതത്തില്‍ ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചവരാണ് ഭാര്യയും കുട്ടികളും. തന്നെ ക്രിക്കറ്റിനു വിട്ട് കൊടുക്കുകയാണ് അക്ഷരാര്‍ത്ഥത്തില്‍ അവര്‍ ചെയ്യുന്നത്. കഴിഞ്ഞ പത്ത് മാസത്തെ കാലയളവില്‍ അവരില്‍ നിന്നുള്ള പിന്തുണ ഏറെ വലുതാണ്. തന്റെ കരിയറിലെ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നവരില്‍ എടുത്ത് പറയേണ്ടത് ഇവരെയാണെന്നും വാര്‍ണര്‍ പറഞ്ഞു.

കഴിഞ്ഞ കുറേ വര്‍ഷമായി താന്‍ കുടുംബത്തോടൊപ്പം ചെലവഴിക്കുന്നത് തന്നെ കുറവായിരുന്നു. പരിശീലനത്തില്‍ ഏര്‍പ്പെടുകുക, ക്രിക്കറ്റ് കളിക്കുക, ഉറങ്ങുക, അടുത്ത ദിവസം പുതിയ സ്ഥാനത്തേക്ക് ക്രിക്കറ്റ് കളിക്കാനായി യാത്രയാകുക. ഇതായിരുന്നു കുറച്ചധികം കാലമായി തന്റെ ജീവിതചര്യ. ഇപ്പോള്‍ വിലക്ക് മൂലം തനിക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കുവാനും സമയം കിട്ടിയെന്ന് വാര്‍ണര്‍ പറഞ്ഞു.

Exit mobile version