ഓക്ലാന്‍ഡില്‍ നാണംകെട്ട് ഇംഗ്ലണ്ട്, 58 റണ്‍സിനു പുറത്ത്

ഓക്ലാന്‍ഡ് ടെസ്റ്റില്‍ നാണംകെട്ട് പുറത്തായി ഇംഗ്ലണ്ട്. ട്രെന്റ് ബൗള്‍ട്ടും ടിം സൗത്തിയും ഇംഗ്ലണ്ട് നിരയെ എറിഞ്ഞിട്ടപ്പോള്‍ വെറും 58 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചത്. 33 റണ്‍സുമായി ക്രെയിഗ് ഓവര്‍ട്ടണ്‍ പുറത്താകാതെ നിന്നു. 20.4 ഓവറില്‍ ടീം ഓള്‍ഔട്ട് ആയി. 27/9 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ 50 റണ്‍സ് കടത്തിയത് ഓവര്‍ട്ടണിന്റെ ഇന്നിംഗ്സായിരുന്നു.

ട്രെന്റ് ബൗള്‍ട്ട് ആറും ടിം സൗത്തി നാലും വിക്കറ്റാണ് വീഴ്ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൊച്ചി സ്റ്റേഡിയത്തിലെ ക്രിക്കറ്റ്, ഞായറാഴ്ച കലൂരിൽ മനുഷ്യമതിൽ ഒരുക്കാൻ മഞ്ഞപ്പട
Next articleസല്‍മി ഫൈനലിലേക്ക്, കറാച്ചിയ്ക്കെതിരെ 13 റണ്‍സ് വിജയം