
ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാനുള്ള എബി ഡി വില്ലിയേഴ്സിന്റെ തീരുമാനം ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്ന് പറഞ്ഞ് മുഖ്യ കോച്ച് ഓട്ടിസ് ഗിബ്സണ്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് എബിഡി. ആ വിടവ് നികത്തുക ശ്രമകരമാണ്. നമ്മുടെ മുന്‍കൂട്ടിയുള്ള പ്ലാനുകളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വരും എന്നാല്‍ അതിനു ആവശ്യമായ സമയമുണ്ടെന്നതാണ് ആശ്വാസകരമായ കാര്യം.
രാജ്യത്തിനും ലോക ക്രിക്കറ്റിനും നിരാശ നല്കുന്ന കാര്യമാണ് എബി ഡി വില്ലിയേഴ്സ് ഇനി ക്രിക്കറ്റ് കളിക്കുന്നില്ല എന്നത്. വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നോട് ഡി വില്ലിയേഴ്സ് സംസാരിച്ചിരുന്നുവെന്ന് ഗിബ്സണ് പറഞ്ഞു. കുറെയേറെ സമയം തങ്ങള്‍ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. എബിഡി ശരിയായ തീരുമാനമാണോ ഈ എടുത്തതെന്ന് ഞാന്‍ ഏറെ ആവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിനു തന്റെ തീരുമാനത്തില്‍ പൂര്‍ണ്ണമായ ബോധമുണ്ടാിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയതെന്നും ഗിബ്സണ് പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial