ബംഗ്ലാദേശ് 320 റണ്‍സിനു പുറത്ത്, 230 റണ്‍സ് ലീഡുമായി ദക്ഷിണാഫ്രിക്ക മുന്നോട്ട്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടെസ്റ്റില്‍ 320 റണ്‍സിനു പുറത്തായി ബംഗ്ലാദേശ്. 196 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് ആണ് സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ 54/2 എന്ന നിലയില്‍ ആണ്. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാരായ എയ്ഡന്‍ മര്‍ക്രം(15), ഡീന്‍ എല്‍ഗാര്‍(18) എന്നിവരാണ് പുറത്തായത്. 17 റണ്‍സുമായി ഹാഷിം അംല, ടെംബ ബാവുമ(3*) എന്നിവരാണ് ക്രീസില്‍. രണ്ടാം ഇന്നിംഗ്സിലെ ലീഡ് 230 റണ്‍സ് ലീഡ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിട്ടുണ്ട്.

തലേ ദിവസത്തെ സ്കോറായ 127/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിനു തമീം ഇക്ബാലിനെ(39) ആദ്യം നഷ്ടമായി. മഹമ്മദുള്ള(66), മോമിനുള്‍ ഹക്ക്(77), സബ്ബിര്‍ റഹ്മാന്‍ (30) എന്നിവര്‍ ചേര്‍ന്ന് ടീം സ്കോര്‍ 320ല്‍ എത്തിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് മൂന്നും, മോണേ മോര്‍ക്കല്‍, കാഗിസോ റബാഡ എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമൂന്നാം ദിവസം, പാക്കിസ്ഥാന്‍ 153 റണ്‍സ് പിന്നില്‍
Next articleഹൂഡ തിളങ്ങി, ഒരു പോയിന്റിനു യുപിയെ വീഴ്ത്തി പൂനെ