ഡീക്കോക്കിനെതിരെ ചുമത്തിയ കുറ്റത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക

- Advertisement -

വാര്‍ണര്‍ക്കൊപ്പം ഐസിസി നടപടി നേരിടാനൊരുങ്ങുന്ന ക്വിന്റണ്‍ ഡിക്കോക്കിനെതിരെ ചുമത്തിയ കുറ്റങ്ങളില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. ലെവല്‍ 1 കുറ്റമാണ് ഡിക്കോക്കിനെതിരെ ചുമത്തിയതെങ്കിലും അതില്‍ വളരെ അധികം കാര്യങ്ങള്‍ ഉള്‍പ്പെടുന്നു എന്നതിനാല്‍ ഏത് വിഭാഗമാണെന്ന് കൂടുതല്‍ വിശദീകരണം ആവശ്യമുണ്ടെന്നാണ് ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടത്.

ഐസിസി ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തിയ ശേഷമാവും ദക്ഷിണാഫ്രിക്ക മറുപടി നല്‍കുക എന്നാണ് അറിയുന്നത്. ഡിക്കോക്കിനെതിരെയുള്ള നടപടികള്‍ക്ക് മേല്‍ ദക്ഷിണാഫ്രിക്ക അപ്പീല്‍ നല്‍കുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ വിശദീകരണത്തിനായി ഡിക്കോക്കിനെ ഇനിയും ഐസിസി അധികാരികള്‍ വിളിപ്പിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement