ഗ്ലോബല്‍ ടി20: ലീഗ് ടീമുകളെ സ്വന്തമാക്കി ഐപിഎല്‍, പിഎസ്എല്‍ ഫ്രാഞ്ചൈസികള്‍

- Advertisement -

ഗ്ലോബല്‍ ടി20 ലീഗില്‍ ടീമുകളെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും, ഡല്‍ഹി ഡെയര്‍ ഡെവിള്‍സും കൂട്ടിനായി പാക്കിസ്ഥാനില്‍ നിന്ന് ലാഹോര്‍ ഖലന്‍ഡേര്‍സ്, പേഷ്വാര്‍ സല്‍മി. മറ്റു നാല് ടീമുകളെ ദക്ഷിണാഫ്രിക്ക, ഹോംങ്കോംഗ്, ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്ള ബിസിനസ്സുകാരാണ് സ്വന്തമാക്കിയത്.

കേപ് ടൗണ്‍ ഫ്രാഞ്ചൈസിയെയാണ് ഷാരൂഖ് ഖാന്‍ സ്വന്തമാക്കിയത്. ജോഹന്നാസ്ബര്‍ഗില്‍ നിന്നുള്ള ടീമിനെ ജിഎംആര്‍ സ്പോര്‍ട്സ് സ്വന്തമാക്കി. ഡര്‍ബന്‍ ടീമിനെ ഖലന്‍ഡേര്‍സ് സ്വന്തമാക്കിയപ്പോള്‍ സല്‍മി ബെനോണിയിലെ ടീമിനെ സ്വന്തമാക്കി.

ടീമുകളും അവയുടെ മാര്‍ക്കി താരങ്ങളും താഴെ

പ്രിട്ടോറിയ – എബി ഡിവില്ലിയേഴ്സ്
സ്റ്റെലന്‍ബോഷ് -ഫാഫ് ഡ്യുപ്ലെസി
ജോഹാന്നസ്ബര്‍ഗ് – കാഗിസോ റബാഡ
കേപ് ടൗണ്‍ – ഡുമിനി
ഡര്‍ബന്‍ – ഹാഷിം അംല
ബെനോണി – ക്വിന്റണ്‍ ഡിക്കോക്
പോര്‍ട് എലിസബത്ത് – ഇമ്രാന്‍ താഹിര്‍
ബ്ലൂം ഫോണ്ടെന്‍ – ഡേവിഡ് മില്ലര്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement