Aidenmarkram

ഇരുനൂറും കടന്ന് ദക്ഷിണാഫ്രിക്ക

സെഞ്ചൂറിയണിൽ വെസ്റ്റിന്‍ഡീസിനെതിരെ കരുതുറ്റ നിലയിൽ ദക്ഷിണാഫ്രിക്ക. മത്സരത്തിന്റെ ആദ്യ ദിവസത്തെ രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 206/1 എന്ന നിലയിലാണ്. ആദ്യ സെഷനിൽ 99/0 എന്ന നിലയിൽ ലഞ്ചിന് പിരിഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് ഡീൻ എൽഗാറിനെയാണ് ആദ്യം നഷ്ടമായത്.

141 റൺസായിരുന്നു ഡീൻ എൽഗാര്‍ പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്കോര്‍. 71 റൺസ് നേടിയ താരത്തെ അൽസാരി ജോസഫ് ആണ് പുറത്താക്കിയത്. പിന്നീട് രണ്ടാം വിക്കറ്റിൽ എയ്ഡന്‍ മാര്‍ക്രവും അരങ്ങേറ്റക്കാരന്‍ ടോണി ഡി സോര്‍സിയും ചേര്‍ന്ന് 65 റൺസാണ് നേടിയത്.

മാര്‍ക്രം 97 റൺസും സോര്‍സി 22 റൺസും നേടിയാണ് ചായ സമയത്ത് ക്രീസിൽ നിൽക്കുന്നത്.

Exit mobile version