
- Advertisement -
ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ 228 റണ്‍സിനു പുറത്തായി ദക്ഷിണാഫ്രിക്കന്‍ വനിതകള്‍. 212/4 എന്ന നിലയില്‍ നിന്ന് അവസാന ആറ് വിക്കറ്റുകള്‍ 16 റണ്‍സിനു ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമാകുകയായിരുന്നു. 95 റണ്‍സുമായി ഡേന്‍ വാന്‍ നീക്കേര്ക്ക് ടോപ് സ്കോറര്‍ ആയി. താരത്തിന്റെ പുറത്താകലാണ് ദക്ഷിണാഫ്രിക്കയുടെ പതനത്തിനു തുടക്കം കുറിച്ചത്. ലോറ വോള്‍വാര്‍ഡട് 64 റണ്‍സ് നേടി. 49.5 ഓവറില്‍ ദക്ഷിണാഫ്രിക്ക 228 റണ്‍സിനു ഓള്‍ഔട്ട് ആയി.
കാത്തറിന്‍ ബ്രണ്ടും ലോറ മാര്‍ഷുമാണ് ഇംഗ്ലണ്ട് ബൗളിംഗ് നിരയില്‍ തിളങ്ങിയത്. ബ്രണ്ട് മൂന്ന് വിക്കറ്റും ലോറ മാര്‍ഷ് രണ്ട് വിക്കറ്റും നേടിയപ്പോള്‍ അന്യ ഷ്രുബ്സോള്‍, സോഫി എക്സല്‍സ്റ്റോണ്‍, ജോര്‍ജിയ എല്‍വിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement