രണ്ട് പുതിയ താരങ്ങളെക്കൂടി അവസാന രണ്ട് ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്ക

- Advertisement -

ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെയും ഡുവാനേ ഒലിവിയറിനെയും അവസാന രണ്ട് ടെസ്റ്റുകളിലേക്കുള്ള സ്ക്വാഡില്‍ ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്ക. ഇപ്പോള്‍ 17 അംഗ സ്ക്വാഡിനെയാണ് ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചിട്ടുള്ള. എന്നാല്‍ കേപ്ടൗണ്‍ ടെസ്റ്റില്‍ പങ്കെടുക്കാത്ത താരങ്ങളെ സണ്‍ഫോയില്‍ സീരിസിനു വേണ്ടി തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്ക് കളിക്കാനായി ടീമില്‍ നിന്ന് റിലീസ് ചെയ്യുമെന്നാണ് കേള്‍ക്കുന്നത്.

കാഗിസോ റബാഡയുടെ ലഭ്യതയെക്കുറിച്ചുള്ള വ്യക്തതയില്ലാത്തതിനാലാണ് ഫാസ്റ്റ് ബൗളിംഗ് മേഖല ശക്തിപ്പെടുത്തുന്നതിനായാണ് മോറിസിനെയും ഒലിവിയറിനെയും സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. അടുത്ത മത്സരങ്ങള്‍ കേപ് ടൗണിലും ജോഹാന്നസ്ബര്‍ഗിലുമാണ് നടക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement