ജയ പ്രതീക്ഷയുമായി ദക്ഷിണാഫ്രിക്ക അഞ്ചാം ദിവസത്തിലേക്ക്

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ശക്തമായ നിലയില്‍. തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സിനു ഡിക്ലയര്‍ ചെയ്ത് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനു 424 റണ്‍സ് വിജയലക്ഷ്യം നല്‍കുകയായിരുന്നു. വിജയം തേടി ഇറങ്ങിയ ബംഗ്ലാദേശ് 49/3 എന്ന നിലയിലാണ്. അവസാന ദിവസം 90 ഓവര്‍ പിടിച്ച് നില്‍ക്കുവാന്‍ ബംഗ്ലാദേശിനു ആകുമോ എന്ന കാര്യം സംശയമാണ്. ചരിത്രം ജയം സ്വന്തമാക്കാന്‍ ബംഗ്ലാദേശിനു 375 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

മഴ മൂലം ഏറെ നേരം കളി തടസപ്പെട്ട നാലാം ദിവസം ദക്ഷിണാഫ്രിക്ക 54/2 എന്ന നിലയിലാണ് ബാറ്റിംഗ് പുനരാരംഭിച്ചത്. ഹാഷിം അംലയെ(28) നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് ടെംബ ബാവുമ(71)-ഫാഫ് ഡു പ്ലെസി(81) കൂട്ടുകെട്ട് 142 റണ്‍സ് കൂട്ടുകെട്ട് നേടി ശക്തമായ നിലയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ ഇരുവരും പുറത്തായ ശേഷം 247ല്‍ ദക്ഷിണാഫ്രിക്ക ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ബംഗ്ലാദേശിനു വേണ്ടി മോമിനുല്‍ ഹക്ക് മൂന്നും മുസ്തഫിസുര്‍ റഹ്മാന്‍ രണ്ടും വിക്കറ്റ് നേടി. ഷൈഫുല്‍ ഇസ്ലാം ആണ് വിക്കറ്റ് നേടിയ മറ്റൊരു ബൗളര്‍.

424 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ബംഗ്ലാദേശിനു ആദ്യ ഓവറില്‍ തന്നെ ഇരട്ട പ്രഹരം നല്‍കി മോണേ മോര്‍ക്കല്‍ ആദ്യ തിരിച്ചടികള്‍ കിട്ടി. തമീം ഇക്ബാല്‍, മോമിനുല്‍ ഹക്ക് എന്നിവര്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങുകയായിരുന്നു. 32 റണ്‍സ് നേടിയ ഇമ്രുല്‍ കൈസിനെ കേശവ് മഹാരാജ് പുറത്താക്കി. 16 റണ്‍സുമായി മുഷ്ഫികുര്‍ റഹീം ആണ് ക്രീസില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഒരു പോയിന്റിനു ബംഗാളിനോട് തോല്‍വി വഴങ്ങി ജയ്പൂര്‍
Next articleഇത്തവണയും ലിവർപൂളിന് സമനില തന്നെ