ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക, പരമ്പരയും

- Advertisement -

ന്യൂസിലാണ്ടിനെതിരായ അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 6 വിക്കറ്റ് വിജയം. ന്യൂസിലാണ്ട് ഉയര്‍ത്തിയ 150 റണ്‍സ് ലക്ഷ്യം 32.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ജയത്തോടും കൂടി പരമ്പര 3-2 നു ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഫാഫ് ഡ്യുപ്ലെസി(51*), ഡേവിഡ് മില്ലര്‍(45*) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരില്‍ തിളങ്ങിയത്. ജീതന്‍ പട്ടേല്‍ ന്യൂസിലാണ്ടിനു വേണ്ടി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. കാഗിസോ റബാഡയാണ് മാന്‍ ഓഫ് ദി മാച്ച്.

ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്തു. തീരുമാനം ശരിവയ്ക്കുന്നതരത്തിലുള്ള പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. കാഗിസോ റബാഡ മൂന്ന് വിക്കറ്റ് നേടി ബൗളിംഗ് നിരയെ നയിച്ചപ്പോള്‍ താഹിര്‍, ഫെഹ്ലുക്വായോ എന്നിവര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. 32 റണ്‍സ് നേടിയ കോളിന്‍ ഗ്രാന്‍ഡോമാണ് ന്യൂസിലാണ്ട് നിരയിലെ ടോപ് സ്കോറര്‍. ഡീന്‍ ബ്രൗണ്‍ലി, ജെയിംസ് നീഷം, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ 24 റണ്‍സ് നേടി. തുടക്കങ്ങള്‍ ലഭിച്ച ബാറ്റ്സ്മാന്മാര്‍ക്ക് പോലും വലിയ സ്കോര്‍ കണ്ടെത്താനാകാത്തതാണ് ന്യൂസിലാണ്ടിനു തിരിച്ചടിയായത്. 41.1 ഓവറില്‍ ന്യൂസിലാണ്ട് 149 റണ്‍സിനു ഓള്‍ഔട്ട് ആയി.

Summer Trading

Advertisement