ആതിഥേയർക്ക് മുന്നിൽ പകച്ച് അഫ്ഗാൻ

റീസ ഹെൻഡ്രിക്‌സിന്റെ (173*) തകർപ്പൻ ബാറ്റിങ്ങിന്റെ സഹായത്തോടെ ആതിഥേയരായ ദക്ഷിണാഫ്രിക്ക എ ടീം അഫ്ഗാനിസ്ഥാൻ എ ടീമിനെ തകർത്തു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 336 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 164 റൺസിന്റെ കനത്ത പരാജയമാണ് എട്ടു വാങ്ങിയത്. 32.2 ഓവറിൽ 172 റൺസിന്‌ അഫഗാനിസ്ഥാൻ എ ടീം പുറത്തതായി. ഈ വിജയത്തോടു കൂടി ത്രിരാഷ്ട്ര പരമ്പരയുടെ പോയന്റ് നിലയിൽ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തായി.

ആതിഥേയരെ ബാറ്റിങിനയക്കാനുള്ള അഫ്ഗാൻ സ്കീപ്പർ ഷഫീഖുല്ല ഷെഫീക്കിന്റെ തീരുമാനം പാളിയെന്ന് തുടക്കത്തിൽ തന്നെ വ്യക്തമായി. പന്തിനെ തലങ്ങും വിലങ്ങും പ്രഹരിച്ച റീസ ഹെൻഡ്രിക്‌സും ഹെന്രി ഡേവിസും ആദ്യ വിക്കറ്റിൽ 79 റൺസ് ചേർത്തു. പിന്നീട് വന്ന ഖായ സോൻഡോയും റീസ ഹെൻഡ്രിക്‌സിനൊപ്പം അഫ്ഗാനിസ്ഥാൻ തച്ചു തരിപ്പണമാക്കി. 55 പന്തിൽ 62 റൺസ് സോൻഡോ അടിച്ചെടുത്തു. വിട്ടു കൊടുത്ത് രണ്ടു വിക്കറ്റു വീഴ്ത്തി റഹ്മത് ഷാ അഫ്ഗാൻ ബോളിങ്ങിനെ നയിച്ചു.

22 ഓവറിൽ 127-3 എന്ന നിലയിൽ നിന്നാണ് അഫ്ഗാനിസ്ഥാൻ തകർന്നടിഞ്ഞത്. ഒരു അട്ടിമറി വിജയം തുടക്കത്തിൽ തോന്നിപ്പിച്ചെങ്കിലും ദക്ഷിണാഫ്രിക്കൻ ബൗളർമാർ മത്സരം തങ്ങളുടെ വരുതിയിലാക്കി. വിക്കറ്റു വീഴ്ത്താൻ തബ്രീസ് ഷംസിയും(4-19) ഡെയിൻ പീറ്റേഴ്‌സണും(3-29) മത്സരിച്ചപ്പോൾ അഫ്ഗാനിസ്ഥാന് പിടിച്ച് നിൽക്കാനായില്ല. റഹ്മത് ഷായും(55) നസീർ ജമാലും(33) മാത്രമാണ് അഫ്ഗാൻ നിരയിൽ ചെറുത്ത് നിൽപ്പ് നടത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial