രഹാനെയെ ഒഴിവാക്കി റായിഡുവിനെ തിരഞ്ഞെടുത്തത് കടുത്ത തീരുമാനം

- Advertisement -

വിദേശ പിച്ചുകളിലേക്കുള്ള ടീം തിരഞ്ഞെടുപ്പില്‍ അജിങ്ക്യ രഹാനെയെ ഒഴിവാക്കിയത് കടുത്ത തീരുമാനമെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. വിദേശ പര്യടനങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത് മുന്‍ പരിചയമുള്ള രഹാനെയെ ഒഴിവാക്കരുതായിരുന്നു എന്നാണ് ഗാംഗുലിയുടെ അഭിപ്രായം. ഇംഗ്ലണ്ട് ഏകദിന പരമ്പരയിലേക്ക് അമ്പാട്ടി റായിഡുവിനെ തിരഞ്ഞെടുക്കുകയും അജിങ്ക്യ രഹാനയെ ഒഴിവാക്കുകയും ചെയ്തത് തന്നില്‍ ആശ്ചര്യമുണ്ടാക്കുന്നുവെന്ന് ഗാംഗുലി അറിയിച്ചു.

ദക്ഷിണാഫ്രിക്കയില്‍ 35 റണ്‍സ് ശരാശരിയോടെ 140 റണ്‍സ് മാത്രമാണ് അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് രഹാനെ നേടിയതെങ്കിലും വിദേശ മണ്ണില്‍ രഹാനെയ്ക്കായിരുന്നു മുന്‍ഗണ കൊടുക്കേണ്ടതെന്ന് ഗാംഗുലി പറഞ്ഞു. ഐപിഎലില്‍ നിലവിലെ ഓറഞ്ച് ക്യാപ് ഉടമയാണ് അമ്പാട്ടി റായിഡു. ഇംഗ്ലണ്ടില്‍ രഹാനെയ്ക്ക് മികച്ച റെക്കോര്‍ഡുണ്ടെന്നും ഗാംഗുലി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement