ഇംഗ്ലീഷ് ക്രിക്കറ്റ് ഇന്ത്യയിലെത്തിക്കേണ്ട ദൗത്യം സോണി പിക്ചേഴ്സിനു

- Advertisement -

ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡുമായി മീഡിയ കരാറിലേര്‍പ്പെട്ട് സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്ക് ഇന്ത്യ. ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എത്തിക്കുക എന്ന ദൗത്യമാണ് സോണിയില്‍ നിക്ഷിപ്തമായിരിക്കുന്നത്. ഇംഗ്ലണ്ടില്‍ നടക്കുന്ന പുരുഷ-വനിത അന്താരാഷ്ട്ര മത്സരങ്ങളുള്‍പ്പെടെ 80ലധികം മത്സരങ്ങളാണ് ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ സംപ്രേക്ഷണം ചെയ്യുവാനുള്ള അവകാശം ഇപ്പോള്‍ സോണിയ്ക്ക് ലഭിച്ചിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. 2022 വരെയാണ് ഇപ്പോള്‍ കരാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement