
- Advertisement -
വനിത ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ജൂലന്‍ ഗോസ്വാമിയുടെ ജീവിത കഥ സിനിമയാക്കുവാനുള്ള അവകാശങ്ങള്‍ സ്വന്തമാക്കി സോണി പിക്ച്ചേഴ്സ്. ഇന്ത്യയ്ക്കായി 200ലധികം ഏകദിനങ്ങള്‍ കളിച്ച ജൂലന്‍ 250 വിക്കറ്റുകള്‍ക്ക് മേലെ നേടിയിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ താരത്തിന്റെ ജനനം മുതലുള്ള കാര്യങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.
ഡുനാമിസ് എന്റര്ടൈന്മെന്റുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം എത്രയും വേഗം ഇറക്കുവാനുള്ള ശ്രമങ്ങളിലാണ് സോണി പിക്ച്ചേഴ്സ്. 2007ല്‍ ഐസിസി വനിത താരമായി തിരഞ്ഞെടുക്കപ്പെട്ട ജൂലന്റെ ഈ നേട്ടമെല്ലാം സിനിമയുടെ ഭാഗമാകുമെന്നാണ് അറിയുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement