ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇനി പ്രേക്ഷകരിലെത്തുക സോണി പിക്ചേഴ്സിലൂടെ

- Advertisement -

ഓസ്ട്രേലിയയിലെ ക്രിക്കറ്റ് മത്സരങ്ങള്‍ ഇനി മുതല്‍ പ്രേക്ഷകരിലെത്തുക സോണി പിക്ചേഴ്സിലൂടെ. ആറ് വര്‍ഷത്തെക്കാണ് ഓസ്ട്രേലിയയിലെ ക്രിക്കറ്റിന്റെ മീഡിയ അവകാശങ്ങള്‍ സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്സ് ഇന്ത്യ(എസ്പിഎന്‍) സ്വന്തമാക്കിയത്. ആഷസ് പരമ്പര, ബിഗ് ബാഷ് ടി20 ലീഗ്, ഓസ്ട്രേലിയയുടെ വിവിധ രാജ്യങ്ങളിലുള്ള പര്യടനങ്ങള്‍ ഇവയെല്ലാം ഇനി സോണി പിക്ചേഴ്സിനാവും സംപ്രേക്ഷണാവകാശം.

തങ്ങളുടെ 11 ചാനലുകളിലായി ഈ മത്സരങ്ങളെല്ലാം തന്നെ ഇന്ത്യയിലെത്തിക്കുമെന്നാണ് സോണി പിക്ചേഴ്സിന്റെ വക്താക്കള്‍ അറിയിക്കുന്നത്. ഇന്ത്യയിലെ ക്രിക്കറ്റിനുള്ള വ്യൂവര്‍ഷിപ്പ് കണക്കിലെടുത്ത് വര്‍ഷത്തിലുടനീളം ക്രിക്കറ്റ് വിരുന്നൊരുക്കുവാന്‍ സോണി സജ്ജരാവുകയാണെന്നും അവര്‍ അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement