
ജയം പിടിയിലാക്കുവാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമങ്ങള്‍ രണ്ട് വിക്കറ്റകലെ വന്നവസാനിച്ചപ്പോള് ന്യൂസിലാണ്ടിനു ടെസ്റ്റ് പരമ്പര സ്വന്തം. ഒരു ഘട്ടത്തില്‍ 20 ഓവറുകളോളം ശേഷിക്കെ ഇംഗ്ലണ്ടിനു ജയിക്കുവാന്‍ വെറും മൂന്ന് വിക്കറ്റ് നേടിയാല്‍ മതിയായിരുന്നു. എന്നാല്‍ ഇഷ് സാധിയുടെയും കോളിന് ഡി ഗ്രാന്‍ഡോമിന്റെയും ചെറുത്ത് നില്പാണ് ന്യൂസിലാണ്ടിന്റെ രക്ഷയ്ക്കെത്തിയത്. സോധി പുറത്താകാതെ 56 റണ്‍സില്‍ നിന്നപ്പോള്‍ കോളിന് ഡി ഗ്രാന്‍ഡോം 45 റണ്‍സ് നേടി. ഏറെ പ്രശംസിക്കേണ്ടത് നീല്‍ വാഗ്നറുടെ ബാറ്റിംഗായിരുന്നു. 103 പന്തുകള്‍ നേരിട്ട വാഗ്നര്‍ 7 റണ്‍സ് മാത്രമാണ് എടുത്തതെങ്കിലും നിര്‍ണ്ണായകമായ പോരാട്ടമാണ് സോധിയുമായി ചേര്‍ന്ന് വാഗ്നര്‍ പുറത്തെടുത്തത്.
8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 256 റണ്‍സാണ് ന്യൂസിലാണ്ട് രണ്ടാം ഇന്നിംഗ്സില്‍ നേടിയത്. സ്റ്റുവര്‍ട് ബ്രോഡ്, മാര്‍ക്ക് വുഡ്, ജാക്ക് ലീഷ് എന്നിവര്‍ ഇംഗ്ലണ്ടിനായി രണ്ട് വീതം വിക്കറ്റ് നേടി.
ടിം സൗത്തി കളിയിലെ താരവും, ട്രെന്റ് ബൗള്‍ട്ട് പരമ്പരയിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടു.
ഇംഗ്ലണ്ട്: 307, 352/9 ഡിക്ലയേര്‍ഡ്
ന്യൂസിലാണ്ട്: 278, 256/8
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial