സ്മിത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു, രണ്ടാം സ്ഥാനത്ത് വിരാട്

- Advertisement -

ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്റ്റീവ് സ്മിത്ത് തന്നെ നിലനിര്‍ത്തി. 929 റേറ്റിംഗ് പോയിന്റുകളുമായി ഇപ്പോള്‍ വിലക്കിലുള്ള സ്മിത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 903 പോയിന്റുമായി വിരാട് കോഹ്‍ലിയും 855 പോയിന്റുമായി ജോ റൂട്ടും രണ്ടും മൂന്നും സ്ഥാനം കൈയ്യാളുന്നു. കെയിന്‍ വില്യംസണ് 847 റേറ്റിംഗ് പോയിന്റോടെ നാലാം സ്ഥാനത്തും ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ 820 പോയിന്റുമാണ് നേടിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement