കോച്ചിംഗ് ദൗത്യവുമായി സ്മിത്ത്, സ്റ്റീഫന്‍ ഫ്ലെമിംഗും ദക്ഷിണാഫ്രിക്കയിലേക്ക്

ദക്ഷിണാഫ്രിക്കയിലെ ടി20 ഗ്ലോബല്‍ ലീഗ് ഫ്രാഞ്ചൈസി ബെനോണി സല്‍മിയുടെ കോച്ചായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തിനെ നിയമിച്ചിരിക്കുന്നു. ടീമിന്റെ ഉടമ ജാവേദ് അഫ്രീദിയാണ് ഈ വിവരം പുറത്ത് വിട്ടത്. ഈ ആഴ്ചാവസാനം നടക്കുന്ന ലേലത്തില്‍ താരങ്ങളെ തിരഞ്ഞെടുക്കുന്നതിലൂടെ സ്മിത്ത് കോച്ചായി തന്റെ ആദ്യ ചുമതല വഹിക്കേണ്ടതായുണ്ട്.

ഡല്‍ഹി ഡെയര്‍ ഡെവില്‍സ് ഹെഡ് കോച്ച് പാഡി അപ്ടണെയാണ് ഡര്‍ബന്‍ ഖാലന്‍ഡേര്‍സ് കോച്ചായി നിയമിച്ചിരിക്കുന്നത്. ബൗളിംഗ് കോച്ചായി മുന്‍ പാക് ബൗളര്‍ അക്വിബ് ജാവേദും അപ്ടണു കൂട്ടായുണ്ട്. സ്റ്റീഫന്‍ ഫ്ലെമിംഗ് ആണ് സ്റ്റെല്ലന്‍ബോഷ് മൊണാര്‍ക്സിന്റെ കോച്ച്. എറിക് സൈമണ്‍സ് ആണ് ഫ്ലെമിംഗിന്റെ അസിസ്റ്റന്റായി നിയമിക്കപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡെംബെലെയ്ക്കു വേണ്ടി ബാഴ്സ മാന്യത വിടുന്നെന്ന് ഡോർട്ട്മുണ്ട്
Next articleറൂണി @200, മൂന്നാം വട്ടവും എവർട്ടണെ തോൽപ്പിക്കാൻ കഴിയാതെ പെപ്പ്