ബ്രാഡ്മാനെ മറികടക്കുമോ സ്മിത്ത്?

- Advertisement -

ടെസ്റ്റ് റാങ്കിംഗില്‍ എക്കാലത്തെയും മികച്ച റേറ്റിംഗ് സ്വന്തമാക്കി ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത്. പെര്‍ത്ത് ടെസ്റ്റില്‍ 239 റണ്‍സ് നേടിയ സ്മിത്ത് 7 റേറ്റിംഗ് പോയിന്റ് നേടി തന്റെ നേട്ടം 945 പോയിന്റ് നേടിയിട്ടുണ്ട്. ലെന്‍ ഹട്ടണ്‍ 1954ല്‍ സ്വന്തമാക്കിയ 945 പോയിന്റുകള്‍ക്കൊപ്പമാണ് സ്മിത്ത് ഇപ്പോള്‍. 961 പോയിന്റുമായി ഡോണ്‍ ബ്രാഡ്മാന്‍ ആണ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച റേറ്റിംഗ് സ്വന്തമാക്കിയ താരം. 1948ല്‍ 961 പോയിന്റാണ് ബ്രാഡ്മാന്‍ സ്വന്തമാക്കിയത്.

ആഷസിലെ ശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ മികച്ച സ്കോര്‍ നേടാനായാല്‍ ബ്രാഡ്മാന്റെ റേറ്റിംഗ് സ്മിത്തിനു മറികടക്കാനാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഇനി ഉറ്റുനോക്കുന്നത്. പീറ്റര്‍ മേ, റിക്കി പോണ്ടിംഗ്, ജാക് ഹോബ്സ് എന്നിവരെയാണ് സ്മിത്ത് മറികടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement