കാനഡയില്‍ കളിച്ച് കിട്ടുന്നത് സ്പോര്‍ട്സ് വികസനത്തിനു ചെലവഴിക്കും: സ്മിത്ത്

കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ടി20 ലീഗില്‍ കളിച്ച് തനിക്ക് ലഭിക്കുന്ന ഫീസ് കാനഡയിലെയും ഓസ്ട്രേലിയയിലെയും ഗ്രാസ് റൂട്ട് ക്രിക്കറ്റ് പ്രോഗ്രാമുകള്‍ക്കും മറ്റു സ്പോര്‍ട്സ് പ്രോഗ്രാമുകള്‍ക്കും ചെലവഴിക്കുമെന്ന് അറിയിച്ച് സ്റ്റീവന്‍ സ്മിത്ത്. 12 മാസത്തെ വിലക്കിലൂടെ കടന്ന് പോകുന്ന സ്മിത്തിനു പ്രാദേശിക ടൂര്‍ണ്ണമെന്റുകള്‍ കളിക്കാമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് കാനഡയിലെ ഗ്ലോബല്‍ ടി20 ലീഗില്‍ പങ്കെടുക്കാമെന്ന് തീരുമാനിച്ചത്.

സ്മിത്ത് സിഡ്നിയില്‍ തന്റെ പരിശീലന പരിപാടികള്‍ ആരംഭിച്ചുവെന്നാണ് അറിയുന്നത്. കാന‍ഡയിലെ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതായി നെറ്റ്സ് പരിശീലനവും ജിമ്മില്‍ ഫിറ്റ്നെസ് വര്‍ദ്ധിപ്പിക്കുവാനുമുള്ള പരിപാടിയാണ് സ്മിത്ത് ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപാക്കിസ്ഥാനില്‍ വിടവാങ്ങല്‍ മത്സരം ലഭിക്കാത്തതില്‍ സങ്കടമുണ്ട്: അഫ്രീദി
Next articleഡോപ് ടെസ്റ്റില്‍ പരാജയം, സഞ്ജിത ചാനുവിനു സസ്പെന്‍ഷന്‍