നാൽപ്പതു പന്തിൽ ഇരുപതും ബൗണ്ടറി കടന്നു, ഹോം കോങിൽ സ്മിത്തിന്റെ കിടിലൻ സെഞ്ച്വറി

- Advertisement -

ഹോം കോങ് ട്വന്റി ട്വന്റിയുടെ രണ്ടാം മത്സരത്തിൽ വെസ്റ്റൻഡീസ് താരം സ്മിത്തിന്റെ താണ്ഡവം. നാൽപ്പതു പന്തുകളിൽ നിന്നു 121 റൺസാണ് വിൻഡീസ് താരം അടിച്ചു കൂട്ടിയത്. നേരിട്ട നാൽപ്പതു പന്തുകളിൽ ഇരുപതും ബൗണ്ടറി കടന്നു. പതിമൂന്നു സിക്സുകളും ഏഴു ഫോറും. കൗളൂൻ കാന്റൺസിനു വേണ്ടിയായിരുന്നു ഇന്ന് സ്മിത്തിന്റെ ഈ ഗംഭീര പ്രകടനം.

സിറ്റി കയ് തകിനെതിരെ 199 റൺസ് ചെയ്സ് ചെയ്യനാണ് സ്മിത്തും സംഘവുജ് ഇറങ്ങിയത്. വിജയിക്കാൻ എടുത്തതോ വെറും പതിനാല് ഓവറുകൾ മാത്രവും. പുറത്താകാതെ ചേസ് പൂർത്തിയാക്കിയ സ്മിത്തിന് മികച്ച പിന്തുണയേകാൻ സാമുവൽസും കൂട്ടിനുണ്ടായിരുന്നു. മുപ്പത്തി മൂന്നു പന്തുകളിൽ നിന്ന് അമ്പത്തി ഒമ്പതു റൺസ് എടുത്ത സാമുവൽസും പുറത്താകാതെ നിന്നു.

Advertisement