
ശ്രീലങ്കയുടെ ലസിത് മലിംഗ പരിക്കില്‍ നിന്ന് മുക്തനായി തിരികെ കളിക്കളത്തിലേക്ക്. ഫെബ്രുവരി 17നു ആരംഭിക്കുന്ന ഓസ്ട്രേലിയയുമായുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായാണ് മലിംഗ് വീണ്ടും ശ്രീലങ്കന്‍ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഫെബ്രുവരി 2016ല്‍ ബംഗ്ലാദേശിനെതിരെയാണ് മലിംഗ അവസാനമായി മത്സരിച്ചത്. 33 വയസ്സുകാരനായ മലിംഗ ശ്രീലങ്കയ്ക്കായി 191 ഏകദിനങ്ങളിലും 62 ടി20കളിലും മത്സരിച്ചിട്ടുണ്ട്. ആഞ്ചലോ മാത്യൂസിനു പരിക്കേറ്റതിനാല്‍ ഉപുല്‍ തരംഗയ്ക്കാണ് ക്യാപ്റ്റന്‍ ചുമതല.