
ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 10 വരെ നടക്കുന്ന ലങ്കന്‍ പ്രീമിയര്‍ ലീഗിനു ബിസിസിഐയുടെ പിന്തുണ തേടി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടൂര്‍ണ്ണമെന്റിലേക്ക് ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുവാനുള്ള ശ്രമമാണ് ശ്രീലങ്ക ക്രിക്കറ്റ് ശ്രമിക്കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ അത് കൂടുതല്‍ സ്പോണ്സര്മാരെയും ടെലിവിഷന്‍ കമ്പനികളെയും ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ താല്പര്യമുള്ളവരാക്കുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ നാളിതുവരെ ബിസിസിഐ മറ്റു രാജ്യങ്ങളിലെ ഫ്രാഞ്ചൈസി ടി20 ടൂര്‍ണ്ണമെന്റുകള്‍ക്ക് താരങ്ങള്‍ പങ്കെടുക്കുന്നതിനു അനുമതി നല്‍കിയിട്ടില്ല എന്നത് കൊണ്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ശ്രമങ്ങള്‍ വിജയത്തിലെത്തുമെന്ന് കരുതാനാകില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial