ഗോളിലെ ടെസ്റ്റ് മത്സരങ്ങള്‍ മാറ്റിയേക്കുമെന്ന് സൂചന

അല്‍ ജസീറ ടെലിവിഷന്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട ഗോള്‍ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകളുമായുള്ള ടെസ്റ്റ് മത്സരങ്ങള്‍ വേറെ സ്റ്റേഡിയത്തിലേക്ക് മാറ്റിയേക്കുമെന്ന് സൂചന. ടിവി ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷന്‍ പ്രകാരം 2016ല്‍ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റും കഴിഞ്ഞ വര്‍ഷത്തില്‍ ഇന്ത്യയ്ക്കെതിരെയും നടന്ന മത്സരങ്ങളില്‍ പിച്ചില്‍ കൃത്രിമം കാണിക്കപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.

ശ്രീലങ്കന്‍ ബോര്‍ഡിന്റെയും പുറത്ത് നിന്നുമുള്ള ശക്തമായ സമ്മര്‍ദ്ദമാണ് വരുന്ന ടെസ്റ്റ് മത്സരങ്ങള്‍ ഗോളില്‍ നിന്ന് മാറ്റണമെന്നുള്ളത്. ഇനി ഈ വര്‍ഷം സ്റ്റേഡിയത്തില്‍ ടൂര്‍ണ്ണമെന്റ് നടത്തേണ്ടതില്ലെന്നാണ് ശ്രീലങ്കന്‍ ബോര്‍ഡിന്റെ തീരുമാനമെന്ന് അറിയുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിനു അരികെ 16ാം നൂറ്റാണ്ടിലെ ഡച്ച് കോട്ടയ്ക്കരികിലുള്ള ഗോള്‍ സ്റ്റേഡിയം മനോഹരമായ കാഴ്ചയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial