പുതിയ പ്രാദേശിക ടൂര്‍ണ്ണമെന്റിനു രൂപകല്പന നല്‍കി ശ്രീലങ്കന്‍ ബോര്‍ഡ്

ശ്രീലങ്കയിലെ ക്രിക്കറ്റിനെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പുതിയ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിനു തുടക്കം കുറിക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ഒരുങ്ങുന്നു. മുന്‍കാല ക്രിക്കറ്റ് ഇതിഹാസങ്ങളായ അരവിന്ദ ഡിസില്‍വ, മഹേല ജയവര്‍ദ്ധനേ, കുമാര്‍ സംഗക്കാര എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് നാല് ടീമുകളുള്ള ഈ ഇന്റര്‍-പ്രൊവിഷണല്‍ ടൂര്‍ണ്ണമെന്റിനു തുടക്കം കുറിക്കാന്‍ ശുപാര്‍ശ ചെയ്തത്.

കൊളംബോ, ഗോള്‍, കാന്‍ഡി, ഡംബുല എന്നിങ്ങനെ നാല് ടീമുകളാവും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക. നാല് വര്‍ഷത്തിലധികമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാത്ത തിസാര പെരേരയോടും ഈ ടൂര്‍ണ്ണമെന്റില്‍ കളിക്കണമെന്ന് കോച്ച് ചന്ദിക ഹതുരുസിംഗ ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീലങ്കന്‍ ദേശീയ താരങ്ങളും ടീമുകളുടെ ഭാഗമാണ്. മാര്‍ച്ച് 30നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ എല്ലാ മത്സരങ്ങളും ചതുര്‍ദിന മത്സരങ്ങളായിരിക്കും. ചില മത്സരങ്ങള്‍ ഡേ-നൈറ്റ് മത്സരങ്ങളും ആകുമെന്നാണ് സൂചന.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅവസാനം മാഞ്ചസ്റ്റർ യുണൈറ്റഡും വനിതാ ലീഗിലേക്ക്
Next article30 റണ്‍സ് ലീഡ് സ്വന്തമാക്കി ന്യൂസിലാണ്ട്, കെയിന്‍ വില്യംസണ് അര്‍ദ്ധ ശതകം