ഡല്‍ഹിയിലെ വായു മലിനീകരണം ശ്രീലങ്ക ഐസിസിയ്ക്ക് പരാതി നല്‍കി

- Advertisement -

ഫിറോസ് ഷാ കോട്‍ലയിലെ വായു മലിനീകരണത്തെ സംബന്ധിച്ച് ഐസിസിയ്ക്ക് ഔദ്യോഗികമായി ശ്രീലങ്ക പരാതി നല്‍കിയതായി കായിക മന്ത്രി ദയാസിരി ജയസേകര. ചൊവ്വാഴ്ച ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനു പരാതി നല്‍കി എന്നാണ് കായിക മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. നാലോളം താരങ്ങള്‍ക്ക് ഛര്‍ദ്ദിയും അസ്വാസ്ഥ്യവും പിടിപ്പെട്ടുവെന്നും ഇങ്ങനെ അപകടകരമായ വിധത്തിലുള്ള സാഹചര്യങ്ങളില്‍ ക്രിക്കറ്റ് കളിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

ശ്വാസതടസ്സം നേരിട്ട ലങ്കന്‍ താരങ്ങള്‍ മാസ്ക് ധരിച്ചാണ് മത്സരത്തിനു ഇറങ്ങിയത്. ഒരു ഘട്ടത്തില്‍ പലതാരങ്ങളും ഗ്രൗണ്ട് വിട്ടപ്പോള്‍ ഫീല്‍ഡര്‍മാരില്ലാത്ത അവസ്ഥയിലേക്കും ലങ്ക നീങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement