പരമ്പരയ്ക്ക് അനുസരിച്ച് ക്യാപ്റ്റനെ തീരുമാനിക്കാനുറച്ച് ശ്രീലങ്ക ബോര്‍ഡ്

- Advertisement -

ശ്രീലങ്കയ്ക്കിനി ഓരോ പരമ്പരയിലും ഓരോ ക്യാപ്റ്റന്മാരെന്ന് വിശദീകരിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. നിലവിലെ ഇന്ത്യന്‍ പര്യടനത്തിന്റെ ഏകദിനങ്ങള്‍ക്കും ടി20 മത്സരങ്ങള്‍ക്കും ലങ്കയെ തിസാര പെരേരയാവും നയിക്കുക എന്ന ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപുല്‍ തരംഗയില്‍ നിന്ന് വീണ്ടം ആഞ്ചലോ മാത്യൂസിനു ക്യാപ്റ്റന്‍സി പദവി നല്‍കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും മാത്യൂസ് സ്ഥിരം പരിക്കിന്റെ പിടിയിലാണെന്നത് സെലക്ടര്‍മാരെ മാറ്റി ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചു.

ശ്രീലങ്ക ക്രിക്കറ്റിന്റെ സിഇഒ ആഷ്ലീ ഡി സില്‍വയാണ് ഓരോ പരമ്പരയിലും ഓരോ ക്യാപ്റ്റനെന്ന തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. മുന്‍ നായകനും ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായ മഹേല ജയവര്‍ദ്ധനേ ഈ തീരുമാനം ടീമിനു ഗുണം ചെയ്യുകയില്ല എന്ന അഭിപ്രായക്കാരനാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement