
- Advertisement -
2018 ജൂലായില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കായി ശ്രീലങ്ക കരീബിയന്‍ മണ്ണിലേക്ക്. ഏകദേശം 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടീം വെസ്റ്റിന്‍ഡീസിലേക്ക് ടെസ്റ്റ് മത്സരങ്ങള്‍ക്കായി പറക്കുന്നത്. ഇന്നലെ ക്രിക്കറ്റ് വെസ്റ്റിന്‍ഡീസാണ് വാര്‍ത്ത പുറത്ത് വിട്ടത്. മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയാണ് നടക്കുക. ജൂണ്‍ 6നാണ് പരമ്പര ആരംഭിക്കുന്നത്.
2008ലാണ് ശ്രീലങ്ക അവസാനമായി വെസ്റ്റിന്‍ഡീസില്‍ ടെസ്റ്റ് കളിച്ചത്. അന്ന് പരമ്പര 1-1 സമനിലയില്‍ പിരിയുകയായിരുന്നു. അതിനു ശേഷം പരിമിത ഓവര്‍ ക്രിക്കറ്റിനായി മാത്രമാണ് ലങ്ക കരീബിയന്‍ മണ്ണില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement