Bangladesh

ശ്രീലങ്കയ്ക്ക് ലീഡ്, ബംഗ്ലാദേശ് 188 റൺസിന് പുറത്ത്

ബംഗ്ലാദേശിനെതിരെ ഒന്നാം ടെസ്റ്റിൽ 92 റൺസ് ലീഡ് നേടി ശ്രീലങ്ക. ശ്രീലങ്ക 280 റൺസ് നേടിയപ്പോള്‍ ബംഗ്ലാദേശ് 188 റൺസിന് പുറത്താകുയായിരുന്നു. വിശ്വ ഫെര്‍ണാണ്ടോ നാല് വിക്കറ്റ് നേടിയപ്പോള്‍ കസുന്‍ രജിതയും ലഹിരു കുമരയും മൂന്ന് വീതം വിക്കറ്റ് നേടിയാണ് ആതിഥേയരെ പ്രതിരോധത്തിലാക്കിയത്.

ബംഗ്ലാദേശ് നിരയിൽ 47 റൺസ് നേടിയ തൈജുള്‍ ഇസ്ലാം ആണ് ടോപ് സ്കോറര്‍. ലിറ്റൺ ദാസ് 25 റൺസും ഖാലിദ് അഹമ്മദ് 22 റൺസും നേടി പുറത്തായി.

Exit mobile version