
ശ്രീലങ്കന്‍ ദേശീയ ടീമിലെ താരങ്ങളും മറ്റു കരാര്‍ താരങ്ങളും പാക്കിസ്ഥാനുമായുള്ള മൂന്നാം ടി20യ്ക്കായി ലാഹോര്‍ സന്ദര്‍ശിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ കത്തിലൂടെ അറിയിച്ചിരിക്കുന്നു. കത്തില്‍ തങ്ങള്‍ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറല്ലെന്ന് നേരിട്ട് സൂചിപ്പിക്കുന്നില്ലെങ്കിലും മത്സര വേദി മാറ്റുന്നത് പരിഗണിക്കണമെന്നാണ് താരങ്ങള്‍ ആവശ്യപ്പെടുന്നത്.
ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡും ഐസിസിയും താരങ്ങളുമായി ഉടന്‍ സംസാരിച്ച് അനുകൂലമായ തീരുമാനം കൈക്കൊള്ളുവാന്‍ പ്രേരിപ്പിക്കുമെന്നാണ് അറിയുന്നത്. ലോക ഇലവന്റെ ഭാഗമായ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര കത്തില്‍ ഒപ്പ് വെച്ചിട്ടില്ല എന്നാണ് അറിയുന്നത്. പാക്കിസ്ഥാനിലെ സ്ഥിതി ഏറെ മാറിയെന്നും ക്രിക്കറ്റിന്റെ മടങ്ങി വരവിനു ശ്രീലങ്കയുടെ സഹായം ഏറെ പ്രാധാന്യമാണെന്നാവും താരങ്ങളോട് ഐസിസിയും ശ്രീലങ്ക ക്രിക്കറ്റും ആവശ്യപ്പെടുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial