ശ്രീലങ്കന്‍ ടീം ഇന്ന് രാത്രി ഇന്ത്യയിലേക്ക് തിരിക്കും, കുശല്‍ മെന്‍ഡിസ് പുറത്ത്

- Advertisement -

ശ്രീലങ്കയുടെ സ്പോര്‍ട്സ് മന്ത്രി ദയാഗിരി ജയശേഖര യാത്ര തടഞ്ഞ ശ്രീലങ്കന്‍ ടീം ഏകദിനങ്ങള്‍ക്കായി ഇന്ത്യയിലേക്ക് ഇന്ന് രാത്രി തിരിക്കും. ടീമില്‍ മാറ്റങ്ങള്‍ വരുത്തി ഇന്ന് ഏറെ വൈകിയാണ് ശ്രീലങ്ക പുതിയ ടീമിനെ പ്രഖ്യാപിച്ചത്. കുശല്‍ മെന്‍ഡിസിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അസേല ഗുണരത്നേ, കുശല്‍ ജനിത് പെരേര എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തി.

നേരത്തെ ടീം വിമാനത്താവളത്തിലെത്തിയ ശേഷം സ്പോര്‍ട്സ് മന്ത്രാലയത്തിന്റെ അനുമതി ഇല്ലായെന്ന് കാണിച്ച് തിരികെ വിളിക്കുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 30നു ടീം പ്രഖ്യാപനം നടത്തിയതാണെങ്കിലും കായിക മന്ത്രാലയത്തിന്റെ അനുമതി തേടി അപേക്ഷ നല്‍കിയിരുന്നില്ല എന്നാണ് അറിയുന്നത്.
നേരത്തെ സമാനമായ സ്ഥിതിയില്‍ മലിന്‍ഡ പുഷ്പകുമാരയെ ബോര്‍ഡ് രംഗന ഹെരാത്തിനു പകരക്കാരനായി ഇന്ത്യയിലേക്ക് അയയ്ക്കുവാന്‍ തയ്യാറായെങ്കിലും ഫിറ്റ്നെസ് കാരണങ്ങളാല്‍ മന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു. ഒടുവില്‍ ജെഫ്രെ വാന്‍ഡേര്‍സേയാണ് ഇന്ത്യയിലേക്ക് പറന്നത്.

സ്ക്വാഡ്: തിസാര പെരേര, ഉപുല്‍ തരംഗ, ധനുഷ്ക ഗുണതില, ലഹിരു തിരിമന്നേ, ആഞ്ചലോ മാത്യൂസ്, അസേല ഗുണരത്നേ, നിരോഷന്‍ ഡിക്ക്വെല്ല, ചുതരംഗ ഡി സില്‍വ, അകില ധനന്‍ജയ, സുരംഗ ലക്മല്‍, നുവാന്‍ പ്രദീപ്, സദീര സമരവിക്രമ, ധനന്‍ജയ ഡി സില്‍വ, ദുഷ്മന്ത ചമീര, സചിത് പതിരാന, കുശല്‍ ജനിത് പെരേര.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement