
ഇന്ത്യയ്ക്കെതിരെ ഫിറോസ് ഷാ കോട്ലയില് ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് 373 റണ്‍സിനു അവസാനിച്ചു. 164 റണ്‍സ് നേടിയ ദിനേശ് ചന്ദിമല്‍ പുറത്തായതോടെയാണ് ശ്രീലങ്കയുടെ ചെറുത്ത് നില്പ് അവസാനിച്ചത്. ഇഷാന്ത് ശര്‍മ്മയ്ക്കാണ് വിക്കറ്റ്. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് 163 റണ്‍സിന്റെ ലീഡാണ് സ്വന്തമാക്കാനായത്.
Innings Break! Sri Lanka all out for 373, trail India 536/7d by 163 runs #INDvSL pic.twitter.com/VMnGcsqmQm
— BCCI (@BCCI) December 5, 2017
ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ്മയും രവിചന്ദ്രന്‍ അശ്വിനും മൂന്ന് വീതം വിക്കറ്റും മുഹമ്മദ് ഷമി, രവിന്ദ്ര ജഡേജ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.ോ
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial