Srilankamencricket

ടോപ് ഓര്‍ഡര്‍ കസറി, യുഎഇയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ശ്രീലങ്ക

ലോകകപ്പ് യോഗ്യത മത്സരത്തിൽ യുഎഇയ്ക്കെതിരെ 355  റൺസ് നേടി ശ്രീലങ്ക. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ശ്രീലങ്ക 6 വിക്കറ്റ് നഷ്ടത്തിൽ 355 റൺസാണ് നേടിയത്. കുശൽ മെന്‍ഡിസ് 78 റൺസ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ സദീര സമരവിക്രമ 73 റൺസ് നേടി.

പതും നിസ്സങ്ക 57 റൺസും ദിമുത് കരുണാരത്നേ 52 റൺസും നേടി ശ്രീലങ്കയെ മികച്ച സ്കോറിലേക്ക് എത്തിച്ചു. ഓപ്പണര്‍മാരായ കരുണാരത്നേ – നിസ്സങ്ക കൂട്ടുകെട്ട് 95 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. മെന്‍ഡിസ് – സദീര കൂട്ടുകെട്ട് മൂന്നാ വിക്കറ്റിൽ 105 റൺസും നേടി.

അവസാന ഓവറുകളിൽ ചരിത് അസലങ്ക അടിച്ച് തകര്‍ത്തപ്പോള്‍ ശ്രീലങ്ക കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു. താരം 23 പന്തിൽ നിന്ന് 48 റൺസാണ് നേടിയത്. വനിന്‍ഡു ഹസരംഗ 12 പന്തിൽ 23 റൺസും നേടി. ഈ കൂട്ടുകെട്ട് 22 പന്തിൽ നിന്ന് 58 റൺസ് കൂട്ടുകെട്ട് നേടുകയായിരുന്നു.

Exit mobile version