Site icon Fanport

ലങ്ക കുതിയ്ക്കുന്നു, ലീഡ് 200 കടന്നു

കൊളംബോ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 410/6 എന്ന അതിശക്തമായ നിലയിൽ. 212 റൺസ് ലീഡാണ് ലങ്കയുടെ കൈവശം ഇപ്പോളുള്ളത്.

141 റൺസുമായി ആഞ്ചലോ മാത്യൂസും 107 റൺസ് നേടിയ ദിനേശ് ചന്ദിമലിനുമൊപ്പം ദിമുത് കരുണാരത്നേ 77 റൺസും നേടിയാണ് ലങ്കയെ മുന്നോട്ട് നയിച്ചത്.

ആഞ്ചലോ മാത്യൂസ് പുറത്തായതോടെയാണ് രണ്ടാം ദിവസം അവസാനിച്ചത്. 21 റൺസ് നേടിയ സദീര സമരവിക്രമയാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

അഫ്ഗാനിസ്ഥാന് വേണ്ടി ഖൈസ് അഹമ്മദ്, നവീദ് സദ്രാന്‍ രണ്ട് വിക്കറ്റ് നേടി. നേരത്തെ അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സ് 198 റൺസിൽ അവസാനിക്കുകയായിരുന്നു.

Exit mobile version