ശ്രീലങ്കന്‍ ടീമിനെതിരെ ആരാധകരുടെ പ്രതിഷേധം

ഇന്ത്യയ്ക്കെതിരെയുള്ള ശ്രീലങ്കയുടെ കനത്ത പരാജയത്തിനു ശേഷം ക്രിക്കറ്റ് ടീമിനു നേരെ ആരാധകരുടെ പ്രതിഷേധം. 216 റണ്‍സിനു ഓള്‍ഔട്ട് ആയ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ 21 ഓവര്‍ ശേഷിക്കെയാണ് വിജയം സ്വന്തമാക്കിയത്. ഏകദേശം 50ല്‍ താഴെവരുന്ന ആരാധകരാണ് ശ്രീലങ്കന്‍ താരങ്ങള്‍ സഞ്ചരിച്ചിരുന്ന ബസ്സിനു നേരെ മുദ്രാവാക്യങ്ങളുമായി എത്തിയത്.

തങ്ങളുടെ പഴയ ക്രിക്കറ്റ് തിരികെ ചോദിച്ച് താരങ്ങള്‍ക്കെതിരെ ആക്രോശിച്ച ആരാധകരെ പിരിച്ചു വിടാന്‍ പോലീസിന്റെ ഇടപെടല്‍ വേണ്ടി വരികയായിരുന്നു. നിരാശാജനകമായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ലങ്കന്‍ ക്രിക്കറ്റിന്റെ പ്രതീക്ഷയായിരുന്ന ഏകദിന പരമ്പരയിലും മികച്ച തുടക്കം ലഭിച്ച ശേഷം ശ്രീലങ്ക തകരുകയായിരുന്നു. 139/1 എന്ന നിലയില്‍ നിന്ന് ഇന്ന് മത്സരം കൈവിട്ട രീതിയാണ് ശ്രീലങ്കന്‍ ആരാധകരെ ചൊടിപ്പിച്ചത്.

വരുന്ന മത്സരങ്ങളിലും ടീമിന്റെ പ്രകടനം സമാനസ്ഥിതിയിലാണെങ്കില്‍ ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാകുവാനാണ് സാധ്യത.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്വന്തം നാട്ടില്‍ വീണ്ടും തോല്‍വി, യുപിയെ കീഴടക്കി ജയ്പൂര്‍
Next articleകരീബിയന്‍ സംഘത്തിനു തിരിച്ചടി