ടോസ് നേടി ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു

- Advertisement -

ശ്രീലങ്കയുടെ നായകനായി ചുമതല ഏറ്റെടുത്ത ചാമര കപുഗേധരയ്ക്ക് ടോസ് വിജയം. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മത്സരങ്ങളില്‍ വിലക്ക് ലഭിച്ച ഉപുല്‍ തരംഗയ്ക്ക് പകരം ദിനേശ് ചന്ദിമലും പരിക്കേറ്റ് ഓപ്പണര്‍ ധനുഷ്ക ഗുണതിലകയ്ക്ക് പകരം ലഹിരു തിരിമനേ ശ്രീലങ്കയുടെ ഓപ്പണര്‍ സ്ഥാനത്തേക്ക് എത്തും. മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‍ലി, ലോകേഷ് രാഹുല്‍, എംഎസ് ധോണി, കേധാര്‍ ജാഥവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍

ശ്രീലങ്ക: നിരോഷന്‍ ഡിക്ക്വെല്ല, ലഹിരു തിരിമനേ, കുശല്‍ മെന്‍ഡിസ്,  ദിനേശ് ചന്ദിമല്‍, ആഞ്ചലോ മാത്യൂസ്, ചാമര കപുഗേധര, ദുഷ്മന്ത ചമീര, അകില ധനന്‍ജയ, മിലിന്ദ സിരിവര്‍ദ്ധന വിശ്വ ഫെര്‍ണാണ്ടോ, ലസിത് മലിംഗ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement