Site icon Fanport

ശതകങ്ങള്‍ പൂര്‍ത്തിയാക്കി ചന്ദിമലും സമരവിക്രമയും, ശ്രീലങ്കയുടെ ഡിക്ലറേഷന്‍

ഗോളിൽ അയര്‍ലണ്ടിനെിരെ ഒന്നാം ഇന്നിംഗ്സ് 591/6 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് ശ്രീലങ്ക. ഇന്ന് ദിനേശ് ചന്ദിമലും സദീര സമരവിക്രമയും തങ്ങളുടെ ശതകങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ആയിരുന്നു ശ്രീലങ്കയുടെ ഡിക്ലറേഷന്‍.

ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ 183 റൺസാണ് നേടിയത്. 386 റൺസിൽ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് 16 റൺസ് നേടിയ പ്രഭാത് ജയസൂര്യയെയാണ് ആദ്യം നഷ്ടമായത്. തലേ ദിവസത്തെ സ്കോറിനോട് 4 റൺസ് കൂട്ടിചേര്‍ക്കുന്നതിനിടെയാണ് കര്‍ടിസ് കാംഫര്‍ ജയസൂര്യയെ പുറത്താക്കിയത്.

അധികം വൈകാതെ ധനന്‍ജയ ഡി സിൽവയുടെ വിക്കറ്റ് ആന്‍ഡി മക്ബ്രൈന്‍ നേടി. 408/6 എന്ന നിലയിൽ നിന്ന് പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ ശ്രീലങ്ക 591/6 എന്ന നിലയിലേക്ക് എത്തിയ ശേഷമായിരുന്നു ഡിക്ലറേഷന്‍.

ചന്ദിമൽ 102 റൺസും സദീര 104 റൺസുമാണ് നേടിയത്.

Exit mobile version