Site icon Fanport

സൂര്യകുമാർ ഏകദിനത്തിന് പറ്റിയ താരമാണ് എന്ന് മാർക്ക് വോ

സൂര്യകുമാർ യാദവ് ഏകദിനത്തിന് അനുയോജ്യനായ താരം തന്നെയാണ് എന്ന് മുൻ ഓസ്‌ട്രേലിയൻ ബാറ്റർ മാർക്ക് വോ. ഏകദിന ഫോർമാറ്റിലും സ്ഥിരത കണ്ടെത്താൻ സൂര്യകുമാർ യാദവിനാകും എന്ന് അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനത്തിൽ സൂര്യകുമാർ യാദവ് 50 നേടി തന്റെ റൺ വരൾച്ചയ്ക്ക് അവസാനം കുറിച്ചിരുന്നു.

സൂര്യകുമാർ 23 09 23 10 09 43 591

“അവൻ ഒരു ടി20 കളിക്കാരനാണോ? ഒരു 50 ഓവർ കളിക്കാരനാകാൻ അവന് ആകുമോ?’ ഇതാണ് എല്ലാവരുടെയും ചോദ്യങ്ങൾ, ഒറ്റരാത്രികൊണ്ട് നിങ്ങളുടെ കഴിവുകൾ നഷ്‌ടപ്പെടില്ലെന്ന് ഉറപ്പാണ്. ടി20 ക്രിക്കറ്റിലും 50 ഓവർ ക്രിക്കറ്റിലും അടിസ്ഥാനങ്ങൾ സമമാണ്.” മാർക്ക് വോ പറഞ്ഞു ‌

“പന്ത് അടിക്കുക, ശക്തമായി ഓടുക, മോശം പന്ത് അകറ്റി നിർത്തുക, അയാൾക്ക് അതെല്ലാം നന്നായി ചെയ്യാൻ കഴിയും,” മാർക്ക് വോ ജിയോസിനിമയോട് പറഞ്ഞു.

“അവൻ സ്വതന്ത്രനാവുകയും പുറത്താകുന്നത്കോർത്ത് ആശങ്കപ്പെടാതിരിക്കുകയും ചെയ്യുക എന്നതാണ് കാര്യം”അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version