ഇന്ത്യ-അയര്‍ലണ്ട് ടി20, സിമി സിംഗ് കാത്തിരിക്കുന്നു പഴയ കൂട്ടുകാരെ

ഇന്ത്യയും അയര്‍ലണ്ടും തമ്മില്‍ ടി20 പരമ്പരയില്‍ കളിക്കുവാനൊരുങ്ങുമ്പോള്‍ അയര്‍ലണ്ട് താരം സിമി സിംഗിനു തന്റെ പഴയ കൂട്ടുകാരെ വീണ്ടും കണ്ടുമുട്ടുവാനുള്ള അവസരം കൂടിയാണിത്. പഞ്ചാബിനു വേണ്ടി അണ്ടര്‍ 14, 17, 19 ടീമുകളില്‍ കളിച്ചിട്ടുള്ള താരം പിന്നീട് അയര്‍ലണ്ടിലേക്ക് വിദ്യാര്‍ത്ഥിയായി എത്തുകയായിരുന്നു. സിദ്ധാര്‍ത്ഥ് കൗള്‍, യൂസുവേന്ദ്ര ചഹാല്‍ എന്നിവരെ പണ്ട് മുതലേ തനിക്കറിയാമെന്നാണ് സിമി സിംഗ് പറഞ്ഞത്.

സിദ്ധാര്‍ത്ഥ് കൗളുമായി ഒരുമിച്ച് കളിച്ചിട്ടുള്ള താരവും യൂസുവേന്ദ്ര ചഹാലും ഒരേ കോളേജിലാണ് പഠിച്ചത്. സിദ്ധാര്‍ത്ഥിനെ വളരെ നന്നായി അറിയാമെന്ന് പറഞ്ഞ സിമി സിംഗ് തന്നെ ധോണിയ്ക്കും വിരാടിനു പരിചയപ്പെടുത്തുവാന്‍ കൗളിനോട് ആവശ്യപ്പെടുമെന്നും സിമി സിംഗ് അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial