പതിവു പോലെ ഹെരാത്ത്, ബാക്കി ശ്രീലങ്കന്‍ ബൗളര്‍മാര്‍ കാഴ്ചക്കാര്‍

പത്ത് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് പിടിച്ചെടുത്ത സിംബാബ്‍വേയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ ആദ്യം തകര്‍ച്ച. പിന്നീട് സിക്കന്ദര്‍ റാസ മാല്‍ക്കം വാലര്‍ കൂട്ടുകെട്ട് സിംബാബ്‍വേയെ ശക്തമായ നിലയിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു. 59/5 എന്ന നിലയില്‍ നിന്ന് 252/6 എന്ന ശക്തമായ സ്കോറിലേക്കാണ് ഇപ്പോള്‍ കൊളംബോ ടെസ്റ്റിലെ മൂന്നാം ഇന്നിംഗ്സില്‍ സിംബാബ്‍വേ കുതിയ്ക്കുന്നത്. സിക്കന്ദര്‍ റാസ 97 റണ്‍സുമായും, മാല്‍ക്കം വാല്ലര്‍ 57 റണ്‍സുമായും പുറത്താകാതെ നില്‍ക്കുന്നു. പീറ്റര്‍ മൂര്‍ 40 റണ്‍സ് നേടി നിര്‍ണ്ണായകമായൊരു ഇന്നിംഗ്സ് കാഴ്ചവെച്ചു. ഹെരാത്ത് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലഹിരു കുമര, ദില്‍രുവന്‍ പെരേര എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ സിംബാബ്‍വേയുടെ ഒന്നാം ഇന്നിംഗ്സിനു 63 റണ്‍സ് പിന്നില്‍ നിന്ന് മൂന്നാം ദിവസത്തെ ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക 53 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 293/7 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് ഹെരാത്തിനെ(23) ആണ് ആദ്യം നഷ്ടമായത്. ലീഡ് ശ്രീലങ്ക നേടുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ക്രെമര്‍ സിംബാബ്‍വേയ്ക്ക് 10 റണ്‍സിന്റെ ലീഡ് സമ്മാനിച്ചത്. 45 റണ്‍സ് നേടിയ അസേല ഗുണരത്നേയാണ് അവസാനം ഔട്ട് ആയ ബാറ്റ്സ്മാന്‍. 102.3 ഓവറില്‍ 346 റണ്‍സാണ് ശ്രീലങ്ക ഒന്നാം ഇന്നിംഗ്സില്‍ നേടിയത്.

ഗ്രെയിം ക്രെമര്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോള്‍ ഷോണ്‍ വില്യംസ് രണ്ടും, ഡൊണാല്‍ഡ് ടിരിപാനോ ഒന്നും വിക്കറ്റ് വീഴ്ത്തി.

കൂടുതല്‍ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകാസർഗോഡിന്റെ ഫുട്ബോൾ മാണിക്യങ്ങൾ തൃക്കരിപ്പൂരിൽ
Next article5-ാമത് കേരള പ്രീമിയർ ലീഗിന് തയ്യാറെടുത്ത് മൂവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബ്