ഒന്നോ രണ്ടോ മത്സരം കൊണ്ട് ഒരു താരത്തെ വിലയിരുത്തരുത് – അവേശ് ഖാന്‍

ആദ്യ രണ്ട് പരാജയങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിൽ ടീം മാനേജ്മെന്റ് മാറ്റം വരുത്തുമെന്നാണ് ഏവരും കരുതിയതെങ്കിലും അതിന് പകരം മാറ്റമില്ലാതെ ടീമിനെ ഇറക്കി അടുത്ത രണ്ട് മത്സരങ്ങളിലും വിജയിച്ച് ഇന്ത്യന്‍ ടീം പരമ്പരയിൽ ഒപ്പമെത്തുകയായിരുന്നു.

4 വിക്കറ്റുകള്‍ നേടി ഇന്ത്യന്‍ ബൗളിംഗിന്റെ ചുക്കാന്‍ പിടിച്ച അവേശ് ഖാന് ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് വിക്കറ്റ് ഒന്നാം ലഭിച്ചില്ലെങ്കിലും നാലാം മത്സരത്തിൽ വെറും 18 റൺസ് വിട്ട് നൽകി താരം 4 വിക്കറ്റ് നേടിയപ്പോള്‍ ഇന്ത്യ 82 റൺസിന്റെ കൂറ്റന്‍ വിജയം ആണ് നേടിയത്.

ഒന്നോ രണ്ടോ മത്സരങ്ങള്‍ വെച്ച് ഒരു താരത്തെ വിലയിരുത്തരുതെന്നും നാല് മത്സരങ്ങളോളം മാറ്റമില്ലാതെ ടീമിനെ നിലനിര്‍ത്തിയതിനാൽ തന്നെ ക്രെഡിറ്റ് രാഹുല്‍ ദ്രാവിഡിനാണെന്നും അവേശ് ഖാന്‍ വ്യക്തമാക്കി. ഒന്നോ രണ്ടോ മോശം പ്രകടനം കാരണം രാഹുല്‍ സാര്‍ ആരെയും ടീമിൽ നിന്ന് ഒഴിവാക്കില്ലെന്നും ഓരോ കളിക്കാരനും തങ്ങളുടെ കഴിവ് വെളിപ്പെടുത്തുവാന്‍ ആവശ്യത്തിന് അവസരം ലഭിയ്ക്കുന്നുണ്ടെന്നും അവേശ് ഖാന്‍ കൂട്ടിചേര്‍ത്തു.

Exit mobile version