Picsart 24 03 08 11 01 08 140

രോഹിതിനും ഗില്ലിനും സെഞ്ച്വറി, ഇന്ത്യ മികച്ച ലീഡിലേക്ക്

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ ഇന്ത്യ വലിയ ലീഡിലേക്ക്‌. ഇന്ന് അഞ്ചാമത്തെ ടെസ്റ്റിന്റെ രണ്ടാം ദിവസം ആദ്യ സെഷൻ അവസാനിക്കുമ്പോൾ ഇന്ത്യ 46 റൺസിന്റെ ലീഡിൽ നിൽക്കുകയാണ്. ഇപ്പോൾ 264ന് 1 എന്ന നിലയിലാണ് ഇന്ത്യ ഉള്ളത്. സെഞ്ച്വറിയുമായി രോഹിത് ശർമയും ശുഭ്മൻ ഗില്ലുമാണ് ക്രീസിൽ ഉള്ളത്.

ഇന്ന് രാവിലത്തെ സെഷനിൽ ആക്രമിച്ചു കളിച്ച ഇരുവരും മികച്ച റൺവേറ്റിലാണ് സ്കോർ നേടിയത്. രോഹിത് ശർമ ഇപ്പോൾ 160 പന്തിൽ 102 റൺസുമായി ക്രീസിൽ നിൽക്കുന്നു. മൂന്ന് സിക്സും 13 ഫോറും അടങ്ങുന്നതാണ് രോഹിത് ശർമയുടെ ഇന്നിംഗ്സ്. 142 പന്തിൽ 101 റൺസുമായാണ് ഗിൽ ക്രീസിൽ ഉള്ളത്‌. ഗിൽ ഇതുവരെ 5 സിക്സും 10 ഫോറും അടിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 150നു മുകളിൽ എത്തി.

ഇന്നലെ ആദ്യദിവസം ഇന്ത്യയ്ക്ക് അർദ്ധസഞ്ചറി നേടിയ ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. ഇംഗ്ലണ്ട് 218 റൺസിനാണ് ഇന്നലെ ആദ്യ ഇന്നിംഗ്സിൽ ഓളൗട്ട് ആയത്‌.

Exit mobile version