Site icon Fanport

“ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക ആണ് തന്റെ സ്വപ്നം”

ഇന്ത്യയുടെ നമ്പർ 4 ബാറ്റ്സ്മാനായ ശ്രേയസ് അയ്യർ തന്റെ യഥാർത്ഥ ലക്ഷ്യം ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയാണെന്ന് വ്യക്തമാക്കി. ടെസ്റ്റിൽ കളിക്കുകയാണ് തന്റെ സ്വപ്നം. അവിടെ തനിക്ക് താമസിയാതെ എത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയ്യർ പറഞ്ഞു. താൻ ചെറുപ്പം മുതൽ റെഡ് ബോളിൽ കളിച്ചാണ് വളർന്നത്. അങ്ങനെ വന്ന എല്ലാവർക്കും ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ് പ്രധാന സ്വപനം. ശ്രേയസ്സ് പറഞ്ഞു.

ഇപ്പോൾ ഇന്ത്യക്കായി നാലാം നമ്പറിൽ ഗംഭീര പ്രകടനമാണ് അയ്യർ നടത്തുന്നത്. ഏകദിനത്തിലും ട്വി20യിലും ഇപ്പോൾ ഇന്ത്യയുടെ സ്ഥിരം നാലാം നമ്പറാണ് താരം. താൻ നാലാം നമ്പറിൽ കളിക്കുന്നത് ആസ്വദിക്കുന്നുണ്ട് എന്ന് ശ്രേയസ്സ് പറഞ്ഞു. ഇതായിരിക്കും തനിക്കായി ക്രിക്കറ്റ് ഒരുക്കി വെച്ച പൊസിഷൻ എന്നും ഇനിയും ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ നടത്താൻ ആകുമെന്നാണ് വിശ്വാസം എന്നും ശ്രേയസ്സ് പറഞ്ഞു.

Exit mobile version