ശ്രേയസ്സ് അയ്യരെ പോലെ ഒരാളെ ഇലവനിൽ ഉൾപ്പെടുത്തുവാന്‍ കഴിയാത്തത് പ്രയാസമേറിയ കാര്യം – രോഹിത് ശർമ്മ

ശ്രേയസ്സ് അയ്യരെ പോലെ പ്രതിഭയുള്ള താരം ഇലവനിൽ ഇടം ലഭിയ്ക്കാതെ പുറത്തിരിക്കുന്നത് പ്രയാസമേറിയ കാര്യമാണെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. എന്നാൽ ഇന്ത്യയ്ക്ക് മധ്യ ഓവറുകൾ എറിയുവാന്‍ ഒരാളെ ആവശ്യമായിരുന്നുവെന്നും അതിനാലാണ് താരത്തിന് ടീമിൽ ഇടം ലഭിയ്ക്കാതിരുന്നതെന്നും രോഹിത് വ്യക്തമാക്കി.

ഇത്തരത്തിൽ അനവധി താരങ്ങള്‍ പുറത്തിരിക്കേണ്ടി വരുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ കരുത്ത് കാണിക്കുന്നുവെന്നും. ഇത്തരം മത്സരങ്ങള്‍ ടീമിലുണ്ടാകുന്നത് നല്ലതാണെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.

താരങ്ങള്‍ ലഭ്യമല്ലാതിരിക്കുന്നതും ഫോമില്ലാതെ ഇരിക്കുന്നതിലും നല്ലത് ഇത്തരത്തിലുള്ള വെല്ലുവിളികൾ തന്നെയാണെന്നും താന്‍ അത് ആസ്വദിക്കുന്നുവെന്നും രോഹിത് ശര്‍മ്മ കൂട്ടിചേര്‍ത്തു.

Exit mobile version