താൻ ഏത് ബാറ്റിംഗ് ഓർഡറിലും കളിക്കുവാൻ തയ്യാർ – ശ്രേയസ്സ് അയ്യ‍ർ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തുടക്കത്തിൽ തന്നെ വിക്കറ്റുകള്‍ നഷ്ടമായി പ്രതിരോധത്തിലായ ഇന്ത്യയെ മുന്നോട്ട് നയിച്ചത് ശ്രേയസ്സ് അയ്യരുടെയും ഋഷഭ് പന്തിന്റെയും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ്. ഇരു താരങ്ങളും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ 80 റൺസ് നേടിയ ശ്രേയസ്സ് അയ്യരാണ് കളിയിലെ താരമായി മാറിയത്.

താന്‍ ഏത് ബാറ്റിംഗ് ഓര്‍ഡറിലും കളിക്കുവാന്‍ തയ്യാറാണെന്നും ഇപ്പോളത്തെ സാഹചര്യത്തിൽ നാലാം നമ്പര്‍ തനിക്ക് അനുയോജ്യമാണെന്ന് കരുതുന്നുവെന്നും മത്സര ശേഷം അയ്യര്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ ശ്രമകരമായിരുന്നുവെന്നും കോവിഡ് വന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യം ആയിരുന്നുവെന്നും ശ്രേയസ്സ് വ്യക്തമാക്കി. പരമ്പരയ്ക്ക് തൊട്ടുമുമ്പ് അയ്യര്‍ കോവിഡ് ബാധിതനായിരുന്നു.