രോഹിത്തിന്റെ അഭാവം, ശ്രേയസ്സ് അയ്യര്‍ ടെസ്റ്റ് ടീമിനൊപ്പം തുടര്‍ന്നേക്കും

തന്റെ പരിക്ക് പൂര്‍ണ്ണമായും ഭേദമാകാത്തതിനാല്‍ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് രോഹിത് ശര്‍മ്മ പുറത്താകുമെന്ന വാര്‍ത്ത പുറത്ത് വരുന്നതിനിടെ ശ്രേയസ്സ് അയ്യരോടെ പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പര കഴിഞ്ഞാലും ഓസ്ട്രേലിയയില്‍ തുടരുവാന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെടുമന്ന തരത്തിലുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്.

വിരാട് കോഹ്‍ലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുമെന്നതിനാല്‍ തന്നെ രോഹിത്തിന്റെ സാന്നിദ്ധ്യം ഇന്ത്യന്‍ ടീമിന് ആശ്വാസമാകുമെന്നാണ് കരുതിയിരുന്നത്. പര്യടനത്തിന് ആദ്യം രോഹിത്തിന്റെ പേര് ഇന്ത്യ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും പിന്നീട് ടെസ്റ്റ് പരമ്പരയ്ക്ക് താരത്തിനെ ഉള്‍പ്പെടുത്തുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ താരം പരമ്പരയില്‍ കളിച്ചേക്കില്ലെന്ന വാര്‍ത്തയാണ് വരുന്നത്. രോഹിത്തിനുള്ള കവര്‍ എന്ന നിലയിലാണ് ശ്രേയസ്സ് അയ്യരോട് ഓസ്ട്രേലിയയില്‍ തുടരുവാന്‍ ഇന്ത്യ ആവശ്യപ്പെടുവാന്‍ പോകുന്നതെന്നാണ് അറിയുന്നത്.

Exit mobile version