Site icon Fanport

ശ്രേയസ് അയ്യർ പൂർണ്ണ ഫിറ്റ്നസിൽ എത്തി എന്ന് ദ്രാവിഡ്

2023ലെ ഏഷ്യാ കപ്പിന് മുന്നോടിയായി ശ്രേയസ് അയ്യർ പൂർണ ആരോഗ്യവാനാണെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞു. ബെംഗളൂരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു ദ്രാവിഡ്. ദീർഘകാലമായി ശ്രേയസ് പരിക്ക് കാരണം പുറത്താണ്. ഏഷ്യാ കപ്പിലൂടെ താരം വീണ്ടും കളത്തിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടീമിൽ താരം ഉൾപ്പെട്ടിട്ടുണ്ട്.

ശ്രേയസ് 23 03 22 12 36 06 053

“ശ്രേയസ് അയ്യർ പൂർണ്ണ ഫിറ്റാണ്, അദ്ദേഹം എല്ലാ ബോക്സുകളും ടിക്ക് ചെയ്തിട്ടുണ്ട് – ക്യാമ്പിൽ ഒരുപാട് ബാറ്റ് ചെയ്യുകയും ഫീൽഡ് ചെയ്യുകയും ചെയ്തു. കളിക്കുക എന്നത് മാത്രമാണ് അദ്ദേഹത്തിന് നഷ്ടം. വളരെ മികച്ച രീതിയിൽ ആണ് ശ്രേയസ് ഉള്ളത്.” ദ്രാവിഡ് പറഞ്ഞു.

ഏഷ്യാ കപ്പിൽ അദ്ദേഹത്തിന് കളിക്കളത്തിലേക്ക് തിരികെ വരാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ദ്രാവിഡ് വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Exit mobile version