Site icon Fanport

ശ്രേയസ് അയ്യർ രണ്ടാം ടെസ്റ്റിലും ഉണ്ടാകില്ല

ഇന്ത്യൻ മധ്യനിര ബാറ്റ്‌സ്മാൻ ശ്രേയസ് അയ്യർ ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ടെസ്റ്റിലും ഉണ്ടാകില്ല. ആദ്യ ടെസ്റ്റിൽ പരിക്ക് കാരണം ശ്രേയസ് കളിച്ചിരുന്നില്ല. ഇപ്പോഴും നട്ടെല്ലിനേറ്റ പരിക്ക് മാറാനായി നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിൽ ആണ് ശ്രേയസ് അയ്യർ. താരം കഴിഞ്ഞ ദിവസം എൻ സി എയിൽ പരിശീലനം നടത്തുന്ന വിഡിയോ പങ്കുവെച്ചിരുന്നു.

Picsart 23 02 14 14 19 02 959

വെള്ളിയാഴ്ച ഫിറോസ്ഷാ കോട്‌ലയിൽ ആണ് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരം നടക്കുന്നത്. അവസാന ഒരു മാസമായി ഒരു ക്രിക്കറ്റും കളിക്കാത്ത ശ്രേയസിനെ ഇപ്പോൾ തിരക്കു പിടിച്ചു ടീമിലേക്ക് കൊണ്ടുവരേണ്ട എന്നാണ് ടീമിന്റെ തീരുമാനം. ആദ്യ ടെസ്റ്റ് ജയിച്ച് ഇന്ത്യ ഇപ്പോൾ 1-0ന്റെ ലീഡിൽ ആണുള്ളത്.

Exit mobile version